ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കര്‍മസേന

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡോ ബോബി ചെമ്മണൂര്‍ രൂപീകരിച്ച കര്‍മസേനയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് നഗരസഭയിലെ വാര്‍ഡുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി അരിയും ഭക്ഷ്യധാന്യകിറ്റുകളും കൈമാറി.പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.ഡോ ബോബി ചെമ്മണൂരിന്റെ കര്‍മസേന നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നു പ്രമീള ശശിധരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍മസേന നടത്തി വരുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍