ബ്രേക്ക് ദി ചെയിന്‍: പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്
കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതുജനങ്ങള്‍ക്ക് കൈകഴുകല്‍ കേന്ദ്രമൊരുക്കി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബീന സി.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാവൂര്‍ റോഡ് ഷോറൂമിന് സമീപം വെച്ച് നടന്ന ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ്, ഡയമണ്ട് ഹെഡ് ജിജോ വി. എല്‍., ബ്രാഞ്ച് മാനേജര്‍ ജില്‍സണ്‍, ജോസ്‌തോമസ് എന്നിവര്‍ പങ്കെടുത്തു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകള്‍ക്ക് സമീപവും കൈകഴുകല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍