കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരണപ്പെട്ടു

മാനന്തവാടി:കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു.കര്‍ണാടക ബോളിക്കട്ട സ്വദേശിയായ ഷംസുദ്ദീന്‍ (52) ആണ് മരിച്ചത്.മാര്‍ച്ച് 5 ന് രാത്രി 11:10 ന് മാനന്തവാടി ഭാഗത്ത് നിന്നും കല്ലോടി ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന കാറിടിച്ചാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്.എടവക പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് വെച്ചായിരുന്നു അപകടം.ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു.അപകട ശേഷം നിര്‍ത്താതെ പോയ കെ.എല്‍ 27.9777 നമ്പര്‍ വാഗണര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാര്‍ ഓടിച്ച വ്യക്തിയെ കുറിച്ച് അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം.ഇടിയുടെ ആഘാദത്തില്‍ ഗുരുതര പരുക്കേറ്റ ഷംസുദ്ദീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഷംസുദ്ദീന്റെ കൂടെയുണ്ടായിരുന്ന ഹൈദര്‍ (22), ഉസ്മാന്‍(34) എന്നിവര്‍ക്ക് നിസാര പരുക്കേറ്റിരുന്നു.ഭാര്യ :കുഞ്ഞാമിന.മക്കള്‍:ഷംസീന,സെറീന,സലീന,ഷഹാന


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍