രണ്ട് വയസ്സുകാരി പിക്ക് അപ്പ് ജീപ്പിനടിയില്‍പ്പെട്ട് മരണപ്പെട്ടു

തൊണ്ടര്‍നാട്:തൊണ്ടര്‍നാട് പുതുശ്ശേരി വളവില്‍ പിക്ക് അപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ട് വയസുകാരി മരിച്ചു. പ്രദേശത്തെ ഫാമില്‍ ജോലി ചെയ്തുവരുന്ന നേപ്പാള്‍ സ്വദേശികളായ കമല്‍-ജാനകി ദമ്പതികളുടെ മകള്‍ മുന (2) ആണ് മരിച്ചത്.ഫാമില്‍ പുല്ലിറക്കാന്‍ വേണ്ടി വന്ന പിക്ക് അപ്പ് ജീപ്പ് മുന്നോട്ടെടുത്തപ്പോള്‍ വാഹനത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ ടയറിനടിയില്‍പ്പെടുകയായിരുന്നു.ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.കമല്‍-ജാനകി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍