ബത്തേരി ബസ്സപകടം; ഒരാള്‍ മരിച്ചു

ബത്തേരി:ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ബസ് യാത്രികനായ ബത്തേരിയിലെ മിനര്‍വ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി അമ്പലവയല്‍ നെല്ലറച്ചാല്‍ പുല്‍പ്പാടി ഭാസ്‌കരന്റെ മകന്‍ വിപിന്‍ (30) ആണ് മരിച്ചത്.ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിപിന്‍ എല്‍.ഡി.സി പരിശീലനം നടത്തി വരികയായിരുന്നു.കാര്‍ യാത്രികനും കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡ് ഹെഡുമായ നായ്ക്കട്ടി സ്വദേശി വി എം അബൂബക്കറിനെ കോഴിക്കോട് സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ബത്തേരി , കല്‍പ്പറ്റ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിക്ക് വരികയായിരുന്ന ഗീതിക ബസ്സും, കല്‍പ്പറ്റയിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍