സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ 8ന് തുടങ്ങും

മാനന്തവാടി: മഞ്ഞനിക്കരയില്‍ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് ത്രിതീയന്‍പാത്രിയാര്‍ക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്റെ രജത ജൂബിലികൊണ്ടാടുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയുംമഞ്ഞനിക്കര ബാവായുടെയും ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 8ന് തുടങ്ങും.ജനുവരി 8ന് വൈകുന്നേരം4.30ന് ന് വികാരി ഫാ. പി.സി. പൗലോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.കാക്കഞ്ചേരികുരിശിങ്കലില്‍ വൈകിട്ട് 5.30ന് ഫാ. എല്‍ദൊ വെട്ടമറ്റം കൊടിയേറ്റും. ഫാ.ഷിബു കുറ്റിപറിച്ചേല്‍ വചന സന്ദേശം നല്‍കും. മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം,നേര്‍ച്ച സദ്യ എന്നിവ നടക്കും.
9 ന് രാവിലെ പ്രഭാത പ്രാര്‍ഥന, കുര്‍ബാന,വൈകിട്ട് 5ന് യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കും. 25 വര്‍ഷം മുന്‍പ് ദേവാലയത്തില്‍ സ്ഥാപിച്ച മഞ്ഞനിക്കര ബാവായുടെയും തിരുശേഷിപ്പ്മെത്രാപ്പോലീത്ത പുനര്‍ സ്ഥാപിക്കും. തുടര്‍ന്ന് ദീപാലംകൃത രഥം,വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നഗ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എസദ്യ എന്നിവ നടക്കും.സമാപന ദിവസമായ 10ന് വിശുദ്ധ മൂന്നിന്‍മേല്‍കുര്‍ബാനയ്ക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ഡോ.കുര്യാക്കോസ് വെള്ളച്ചാലിനെയും വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയുംആദരിക്കും. പ്രദക്ഷിണം, ധൂപപ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ, ലേലം എന്നിവ നടക്കും. വടക്കേ വയനാട്ടില്‍ മഞ്ഞനിക്കര ബാവായുടെതിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ഏക ദേവാലയമാണ് മാനന്തവാടിസെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍