യുവാക്കളുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍

പുല്‍പ്പള്ളി:ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ പുല്‍പ്പള്ളി കേളക്കവലയില്‍ നടന്ന വാഹനാപകടം നാടിനെ ഞെട്ടിച്ചു.സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചെന്ന വാര്‍ത്ത പരന്നതോടെ ആശുപത്രിയിലേക്ക് ജനപ്രവാഹമായി.മരണപ്പെട്ടവരില്‍ ഒരാളായ പെരിക്കല്ലുര്‍ പഞ്ഞിമുക്ക് ബേബി അനുജ ദമ്പതികളുടെ മകന്‍ അഖില്‍ (24) വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.രണ്ടാമനായ കോളേരി കാരമുള്ളില്‍ പ്രമചന്ദ്രന്‍ ജിനി ദമ്പതികളുടെ മകന്‍ ആദര്‍ശ് (22) പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകിട്ട് 3.30 യോടെ ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളിയ്ക്ക് വന്ന ബൈക്കും പുല്‍പ്പള്ളിയില്‍ നിന്ന് ഷെഡിലേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിഇടിച്ചത്. അപകടത്തില്‍ ബസിനടിയില്‍പെട്ട യുവാക്കളെ പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. അനുമോള്‍ അഖിലിന്റെ ഏക സഹോദരിയും, അനാമിക ആദര്‍ശിന്റെ സഹോദരിയുമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍