OPEN NEWSER

Friday 14. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭൂരഹിതരില്ലാത്ത ജില്ല 2000 ആദിവാസികള്‍ക്ക് കൂടി  ഭൂമി ലഭ്യമാക്കും 101.87 ഹെക്ടര്‍ ഭൂമി കണ്ടെത്തി ;ജനകീയ സമിതി അര്‍ഹരായവരെ തെരഞ്ഞെടുക്കും;ഡിസംബര്‍ 28 വരെ അപേക്ഷിക്കാം

  • Kalpetta
11 Dec 2019

 കല്‍പ്പറ്റ:വയനാട് ജില്ലയിലെ ഭൂരഹിതരായ 2000 ത്തോളം ആദിവാസികള്‍ കൂടി ഇനി ഭുവുടമകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി. 101.87 ഹെക്ടര്‍ ഭൂമിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി വിതരണം ചെയ്യുക. പട്ടികവര്‍ഗ്ഗ, സര്‍വ്വെ, റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ആദിവാസികള്‍ക്കായി കണ്ടെത്തിയ ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാണെന്ന് വിലയിരുത്തിയിരുന്നു. ഇതോടൊപ്പം ലാന്റ് ബാങ്ക് പദ്ധതി പ്രകാരവും ഭൂമി ലഭ്യമാക്കുന്നതിനുളള നടപടികളും വനവാകാശ നിയമപ്രകാരം 600 പേര്‍ക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. ജില്ലയിലാകെ 3215 ല്‍ അധികം ഭൂരഹിതരുണ്ടെന്നാണ് പ്രാഥമിക കണക്ക്. 4463 പേര്‍ക്ക്  വനവാകാശ നിയമപ്രകാരം ഇതുവരെ ഭൂമി നല്‍കിയിട്ടുണ്ട്.മഴക്കാലത്ത് സ്ഥിരമായി വെളളം കയറുന്ന കോളനികളില്‍പ്പെട്ട 171 ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി പകരം ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.  20.53 ഏക്കര്‍ ഭൂമിയാണ് ഇതിനായി മാത്രം കണ്ടെത്തിയത്. പട്ടികവര്‍ഗ്ഗ  വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ വീട് നിര്‍മ്മാണം തുടങ്ങി.  6 ലക്ഷം രൂപ ചെലവിലാണ്   വീടുകള്‍ ഉയരുന്നത്.

 ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടികള്‍ ആദിവാസി പുനരധിവാസ ജില്ലാ മിഷന്‍ മുഖേന തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ സ്ഥിരതാമസക്കാരും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ പട്ടിക വര്‍ഗ്ഗക്കാരെയാണ് പരിഗണിക്കുക.  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള അപേക്ഷ ഫോറങ്ങള്‍ െ്രെടബല്‍ എക്സ്റ്റഷന്‍ ഓഫീസുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ ഡിസംബര്‍ 28 വരെ അപേക്ഷ സ്വീകരിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍; 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
  • രാത്രിയില്‍ വനപാതയിലൂടെ ഉല്ലാസയാത്രകള്‍ വര്‍ധിക്കുന്നു; കടിഞ്ഞാണിടാന്‍ വനം വകുപ്പ്
  • കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
  • ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണം 18 മുതല്‍
  • വനത്തില്‍ കയറി മൃഗവേട്ട; നാല് പേര്‍ പടിയില്‍
  • ശിശുദിനാഘോഷം നാളെ; ജില്ലാ കളക്ടര്‍ മുഖ്യാതിഥിയാകും
  • തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; പത്രിക സമര്‍പ്പണം നാളെ മുതല്‍
  • ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു.
  • പുല്‍പ്പള്ളിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി; ഹോട്ടല്‍ അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show