ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ ബിരുദദാനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേള്‍ഡ് റെക്കേ ാര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.ജ്വല്ലറി രംഗെത്ത നൂതന ആശയങ്ങളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.ജ്വല്ലറി ഡിസൈനിങ്ങ്, മാനുഫാക്ചറിങ്ങ്, മാനേജ്‌മെന്റ്, ജെമ്മോളജി, എന്നീ മേഖലയിലെ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളാണ് ഐ.ജി.ജെ.യില്‍ നടത്തിവരുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യൂണിവേഴ്‌സിറ്റിയായ ജൈനുമായി സഹകരി ച്ചു ആരംഭിക്കുന്ന ബി വോക്ക്ജ്വല്ലറി ഡിസൈന്‍ & മാനേജ്‌മെന്റ് എന്ന ബിരുദ കോഴ്‌സിന്റെ പ്രഖ്യാപനം ഐ ജി ജെ ചെയര്‍മാന്‍ കെടി. മുഹമ്മദ് അബ്ദുസലാം നിര്‍വഹി ച്ചു. ഡയറക്ടറായ അബ്ദുല്‍ കരീം, നാസര്‍, സിഇഒ അംജദ് ഷാഹിര്‍, ഡിജിഎം കെ.ടി. അബ്ദുല്‍ മജീദ്,പ്രിന്‍സിപ്പാള്‍ ഡോ.ദിനേശ് കെ.എസ് എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍