മിസ് കേരള പി.ടി. റോസ്മിയെ ഡോ.ബോബി ചെമ്മണൂര്‍ അനുമോദിച്ചു

ചേറൂര്‍: മിസ് കേരള മത്സരത്തില്‍ ജേതാവായ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി.ടി റോസ്മിയെ അനുമോദിച്ചു.സ്‌കൂള്‍ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ്പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍മുഖ്യാതിഥിയായിരുന്നു.അദ്ദേഹം റോസ്മിക്ക് ഉപഹാരം നല്‍കി ആദരിച്ചു.ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനലിന്റെ ഹരിത വിസ്മയം രണ്ടാം ഘട്ടംനിര്‍വ്വഹണവും ചടങ്ങില്‍ വെച്ച് നടന്നു.ചടങ്ങില്‍ ജെ. സി. ഐ. പ്രസിഡന്റ് എ.വര്‍ഗ്ഗീസ് പോള്‍ അധ്യക്ഷനായിരുന്നു.അഡ്വ സോമകുമാര്‍,രാജലക്ഷ്മിസോമകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വൈ. സി.ലൈറ്റിസിയ സ്വാഗതവും സി.എ.ടോണി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍