സ്‌കൂട്ടറും, മിനിലോറിയും കൂട്ടിയിടിച്ചു;യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു പ

മാനന്തവാടി:മാനന്തവാടി-മൈസൂര്‍ റോഡില്‍ ഒണ്ടയങ്ങാടിക്ക് സമീപം സ്‌കൂട്ടര്‍ മിനിലോറിയിലിടിച്ച് യുവാവിന് പരുക്കേറ്റു. കാട്ടിക്കുളം ചേലൂര്‍ സ്വദേശി അനൂപ് (30) നാണ് പരുക്കേറ്റത്. ഇടിച്ച ശേഷം മിനിലോറി സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങിയെങ്കിലും റോഡിന്റെ എതിര്‍വശത്തേക്ക് തെറിച്ചുവീണതിനാല്‍ അനൂപ് നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അനൂപ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍