OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹൈവേ കവര്‍ച്ച;പ്രതികള്‍ അറസ്റ്റില്‍

  • Kalpetta
16 Oct 2019

മീനങ്ങാടി:മൈസൂരുവില്‍ സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന യുവാക്കളുടെ വാഹനം പിന്തുടര്‍ന്ന് ഹൈവേ കവര്‍ച്ച നടത്തിയ സംഘത്തിലെ പതിനാല് പേരെ മീനങ്ങാടി സി.ഐ അബ്ദുല്‍ ഷരീഫും സംഘവും, വൈത്തിരി എസ്.ഐ ജിതേഷും സംഘവും വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു.വെങ്ങപ്പള്ളി സ്വദേശികളെയാണ് മാരകായുധങ്ങളുമായെത്തിയ 15 അംഗ സംഘം അക്രമിച്ച് പണം കവര്‍ന്നത്. ഏതാണ്ട് 17 ലക്ഷം രൂപയോളം കവര്‍ച്ച ചെയ്യപ്പെട്ടതായാണ് വിവരം. യുവാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന സംഘം മീനങ്ങാടി കുട്ടിരായിന്‍ പാലത്തിനടുത്ത് ദേശീയ പാതയില്‍ വെച്ചാണ് കവര്‍ച്ച നടത്തിയത്.സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ സജിത്ത് (33), നിഷാദ്(27), വിഷ്ണു (സലിം അബ്ദുല്ല27), വിപിന്‍ (അപ്പൂസ് 26), വിപിന്‍ (26), ജിജോഷ്(42) , റിജോ (30), ദിലി (27), രാഹുല്‍ (28), നിതീഷ് (29), അഭിലാഷ് (32), സായൂജ് (28), സുധാകരന്‍ (39) തുടങ്ങി 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കുടുതല്‍ പ്രതികളുടെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.ഇന്നലെ രാത്രി ഒന്‍പതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.തൃശ്ശൂര്‍ ജില്ലയിലും  മറ്റും സമാനമായ കേസുകളിലെ പ്രതികളാണിവര്‍. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show