ചങ്ങാടക്കടവില്‍ കടകളില്‍ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു
മാനന്തവാടി:മാനന്തവാടി ഹൈസ്കൂളിന് സമീപം ചങ്ങാടക്കടവിലെ ജുമാ മസ്ജിദിനോട് ചേര്‍ന്ന സ്ഥാപനങ്ങളില്‍ മോഷണ ശ്രമം. സാസ് പെറ്റ് ഷോപ്പിന്റെ പിന്‍വശത്തെ നെറ്റിളക്കി അകത്ത് പ്രവേശിച്ച കള്ളന് പവര്‍ ബാങ്കും, കുറച്ച് പണവും മോഷ്ടിച്ചു. ഈ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സമീപത്തെ സല്‍വ സ്റ്റോര്‍, മദീന നാടന്‍ ഭക്ഷണ ശാല, കോഴിക്കട എന്നിവിടങ്ങളിലും മോഷണശ്രമം നടത്തി. കോഴിക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ ആളുകളെത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രി 1.45 നാണ് സംഭവം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍