OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോഷണ്‍ എക്‌സ്പ്രസിന് സ്വീകരണം നല്‍കി

  • Kalpetta
09 Oct 2019

കല്‍പ്പറ്റ:വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പോഷകമാസാചരണത്തിന്റെ  ഉദ്ദേശലക്ഷ്യങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ സംസ്ഥാനത്ത് ഉടനീളം പര്യടനം നടത്തുന്ന പോഷണ്‍ എക്‌സ്പ്രസിന് സിവില്‍ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെ പോഷകമാസാചരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോഷണ്‍ എക്‌സ്പ്രസ് കാരവന്‍ പര്യടനം നടത്തുന്നത്. കുഞ്ഞുങ്ങളുടെ ആദ്യ ആയിരം ദിനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വിളര്‍ച്ച മുക്ത ഭാരതം, വയറിളക്ക നിയന്ത്രണം, കൈകഴുകലിന്റെ പ്രാധാന്യം, പോഷണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അറിവുകളാണ് പോഷണ്‍ എക്‌സ്പ്രസിലുള്ളത്.

ഒക്ടോബര്‍ ആറിന് ജില്ലയിലെത്തിയ പോഷണ്‍ എക്‌സ്പ്രസ് കാരവന്‍ മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയാണ് കല്‍പറ്റയിലെത്തിയത്. പര്യടനത്തിന്റെ ഭാഗമായി സിവില്‍ സ്‌റ്റേഷന്‍ മുതല്‍ കല്‍പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ വരെ അംഗണവാടി ടീച്ചര്‍മാരെ ഉള്‍പ്പെടുത്തി റാലിയും സംഘടിപ്പിച്ചു. റാലി എ.ഡി.എം തങ്കച്ചന്‍ ആന്റണി ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ അംഗണവാടി ജീവനക്കാര്‍ക്ക് കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ലഭ്യമാക്കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണം നടത്തി. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show