ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുട്ടം:കുട്ടം പൂച്ചകല്ലില്‍ വെച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കുട്ടം ജ്യോതിനഗര്‍ സെല്‍വന്‍-സുമതി ദമ്പതികളുടെ മകന്‍ ഗണേശന്‍ (29) ആണ് മരിച്ചത്.സഹയാത്രികനായ നതാങ്കള്‍ മണിയുടെ മകന്‍ അക്ഷയ് (20) ന് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ ഗണേശനെ ആദ്യം കുട്ട ആശുപത്രിയിലും പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന് വിദഗ്ധ ചികിത്സാര്‍ത്ഥം മൈസൂരില്‍ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍