പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാ കും:കുവൈത്ത് വയനാട് അസോസിയേഷന്‍
കുവൈത്ത്:കുവൈത്ത് വയനാട് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ഈ വര്‍ഷവും പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകുമെന്ന് പൊതുയോഗനന്തരം സംഘടനാ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് പ്രഖ്യാപിച്ചു.അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര പൊതുയോഗം നിലവില്‍ സംഘടന ചെയ്യുന്ന അടിയന്തിര സേവനങ്ങള്‍ വിലയിരുത്തി. സമഗ്രമായ രീതിയില്‍ സഹായം സ്വരൂപിക്കാനും അര്‍ഹരായവര്‍ക്ക് പുനരധിവാസ സഹായവും നല്‍കാന്‍ യോഗം അനുമതി നല്‍കി. അസോസിയേഷന്റെ അംഗങ്ങളില്‍ പ്രളയബാധിതരെ കണ്ടെത്താനായും സഹായിക്കാനും യോഗം എക്‌സിക്യൂട്ടിവ് കമ്മറ്റിയെ ചുമതലപ്പെടുത്തി. എക്‌സിക്യൂട്ടിവ് ഭാരവാഹികള്‍ അഭ്യുദയകാംക്ഷികളില്‍ നിന്നും ഒരാഴ്ചകൊണ്ട് രണ്ട് ലക്ഷം രൂപയോളം സ്വരൂപിക്കുകയും വയനാട്ടിലെ വിവിധ മേഖലകളില്‍ ഭക്ഷണം , ക്‌ളീനിങ് സാമഗ്രികള്‍ , നിലമ്പൂരിലേക്ക് മെഡിക്കല്‍ ബെഡ്ഡുകള്‍ എന്നിവ എത്തിക്കാന്‍ ആവശ്യമായത് ചെയ്തിട്ടുണ്ട് എന്ന വിവരം സെക്രട്ടറി ജസ്റ്റിന്‍ ജോസ് പൊതുയോഗത്തെ ബോധിപ്പിച്ചു. കൃഷിഭൂമികളിലും മലകളിലും കുന്നുകളിലും വര്‍ഷങ്ങളുടെ അശാസ്ത്രീയമായ പാര്‍പ്പിട കാര്‍ഷിക ഇടപെടലുകള്‍ മൂലം പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ നാം ഓരോരുത്തരും കാരണക്കാര്‍ ആണെന്നും വയനാട് അടക്കം ഉള്ള മേഖലകളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ട സമയം അധികരിച്ചു എന്നും രക്ഷാധികാരി ബാബുജി ബത്തേരി ഉണര്‍ത്തിച്ചു. വയനാട് അടക്കം കേരളത്തില്‍ ഉടനീളം താമസയോഗ്യ സ്ഥലങ്ങളുടെ റെസിഡന്‍ഷ്യല്‍ മാപ്പിങ്ങും കൃഷിസ്ഥലങ്ങളുടെ അഗ്രികള്‍ച്ചറല്‍ മാപ്പിങ്ങും നടപ്പിലാക്കണം എന്നും ഭൂമിയെ തരംതിരിച്ചു യോഗ്യമായ കൃഷിക്ക് മാത്രം അനുമതി നല്‍കണം എന്നും അതിനായ് ഒരു പഠന ടീമിനെ സജ്ജമാക്കാന്‍ കുവൈത്ത് വയനാട് അസോസിയേഷന്‍ മാതൃകാപരമായ ഇടപെടല്‍ നടത്തണം എന്നും അദ്ദേഹം അറിയിച്ചു. വയനാടിന് കുവൈത്ത് ഇടുക്കി അസോസിയേഷന്റെ സഹായം പ്രസിഡന്റ് മാത്യു വി.സി.യില്‍ നിന്നും ചാരിറ്റി കണ്‍വീനര്‍ മിനി കൃഷ്ണ ഏറ്റുവാങ്ങി. കെ. ഡബ്ല്യൂ.എ മുന്‍കാല ഭാരവാഹികള്‍ ആയ അലക്‌സ് മാനന്തവാടി , അക്ബര്‍ വയനാട്, ജിനേഷ് ജോസ്, ജോമോന്‍ ജോസ് , ഷിബു ആബേല്‍ , ബ്ലെസ്സണ്‍ , എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആയ അനീഷ് , അസൈനാര്‍ സലിം ടി പി , സുരേന്ദ്രന്‍ എന്നിവരും രതീഷ് രംഗനാഥന്‍, ജില്‍ജിത്ത്, എന്നിവരും വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നാട്ടില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുന്‍ ഭാരവാഹികള്‍ ആയ റോയ് മാത്യു , രജി ചിറയത്ത്, ഷറഫുദ്ദിന്‍ എന്നിവര്‍ക്ക് യോഗം പ്രത്യേകം കടപ്പാട് അറിയിച്ചു . പ്രളയം ബാധിച്ച് പാര്‍പ്പിടം പൂര്‍ണമായും നഷ്ടപെട്ട ഗീത മേപ്പാടിയുടെ വിഷയാവതരണം ഏറ്റെടുത്ത ലക്ഷ്യത്തിന്റെ ഗൗരവം ഉണര്‍ത്തുന്നതാണ് എന്ന് നന്ദി പ്രകാശനത്തില്‍ ചാരിറ്റി കണ്‍വീനര്‍ മിനി കൃഷ്ണ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍