ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

പിണങ്ങോട്:പിണങ്ങോടിന് സമീപം കള്ളന്തോട് വെച്ച് നിയന്ത്രണം വിട്ട മിനിലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരുക്കേറ്റു.ലോറി ഡ്രൈവര്‍ ബിനുവിനാണ് പരുക്കേറ്റത്.ലോറിയില്‍ കുടുങ്ങിയ ഇയാളെ നാട്ടുകാരെത്തി വാതില്‍ പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.തുടര്‍ന്ന് ബിനുവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിനുവിന്റെ പരുക്ക് സാരമുള്ളതല്ല.കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.വാഴക്കന്ന് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.