സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ഡോ.ബോബി ചെമ്മണൂരും

മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ ധാരണാപത്രം ഒപ്പുവെക്കുകയും അണ്ണെ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം.എസ് ഷായ്ക്ക് കൈമാറുകയും ചെയ്തു.സ്വര്‍ണ്ണാഭരണ രംഗത്തും,ഹോസ്പ്പിറ്റാലിറ്റി,ഇ കൊമേഴ്‌സ്,നോണ്‍ ബാങ്കിംഗ്,ഫിനാന്‍ എന്നീമേഖലകളിലും ആരംഭിക്കുന്ന സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത്,വിദ്യാര്‍ത്ഥികളെ മികച്ച സംരംഭകരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.ചടങ്ങില്‍ ചെമ്മണൂര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ (മാര്‍ക്കററിംഗ്) അനില്‍ സി.പി,ട്രെയിനിംഗ് ആന്റ് പ്ലെയ്‌സ്‌മെന്റ് മാനേജര്‍ എന്‍.സജിത്,അക്കാദമി ഡീന്‍.കെ സരീഷ് കുമാര്‍,പ്രിന്‍സിപ്പാള്‍ ഡോ.കെ രാജേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍