സ്‌കാനിയബസ് നിയന്ത്രണം വിട്ട് അമ്പത് മീറ്ററുകളോളം സഞ്ചരിച്ചു ;ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് കാരണമെന്ന് സൂചന

കര്‍ണ്ണാടക:തിരുവനന്തപുരത്ത് നിന്നുംമൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തില്‍പ്പെട്ടത്. കര്‍ണ്ണാടക ഭീമന്‍പേട് ടോള്‍ബൂത്തിന് സമീപം വെച്ച് നിയന്ത്രണം വിട്ട ബസ് റോഡില്‍നിന്ന് തെന്നിമാറി ഏകദേശം അമ്പ്ത് മീറ്ററുകളോളം സമീപത്തെ കൃഷിയടത്തിലൂടെ സഞ്ചരിച്ചു. പോകുന്നവഴിയുള്ള ഹോര്‍ഡിങ്ങുകളും, വൈദ്യുതി പോസ്റ്റുകളും തകര്‍ത്തശേഷം കൃഷിയിടത്തിലെ ചാലില്‍ ഇടിച്ചിറങ്ങിയ ശേഷമാണ് ബസ്സ് നിന്നത്. ബസ്സിലെ രണ്ടാം െ്രെഡവര്‍ക്കുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടകാരണമെന്നാണ് പറയുന്നത്. ഇദ്ദേഹത്തെ ഗുണ്ടല്‍പേട്ട അസീസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രികാര്‍ക്കും കാര്യമായ പരുക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ബസ്സിന്റെ മുന്‍ ഗ്ലാസുകള്‍ തകരുകയും, ബോഡിക്ക് തകരാറുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍