OPEN NEWSER

Friday 07. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാല്‍നടയാത്രികന്‍ വാഹനമിടിച്ച്  മരിച്ച സംഭവം; ഇടിച്ചവാഹനം കണ്ടെത്തി;ഡ്രൈവര്‍ അറസ്റ്റില്‍;പരുക്കേറ്റയാളെ ഏറെനേരം ആരും തിരിഞ്ഞുനേeക്കിയില്ല; സഹായവുമായെത്തിയത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍

  • Kalpetta
28 Jun 2019

കല്‍പ്പറ്റ:മേപ്പാടി കടൂര്‍ ചിറക്കല്‍ വീട്ടില്‍ ഷിബു (26) വിനെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഷിബുവും കൂട്ടാളികളും സഞ്ചരിച്ചിരുന്ന സുമോ തട്ടിയാണ് ഇന്നലെ രാത്രി മേപ്പാടി നെല്ലിമുണ്ട പുതിയേടത്ത് ശ്രീജേഷ് (30) മരിച്ചത്. ശ്രീജേഷിനെ തട്ടിയിട്ട സുമോ നിര്‍ത്താതെ പോകുകയായിരുന്നു. ഏറെ നേരെ ആരും തിരിഞ്ഞുനോക്കാതെ റോഡരികില്‍ കിടന്ന ശ്രീജേഷിനെ അതുവഴിവരികയായിരുന്ന കല്‍പ്പറ്റ അസി.എംവിഐ മുരുകേശും, സമീപത്തെ ഹോട്ടല്‍ തൊഴിലാളികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്തം കുറേ നഷ്ടപ്പെട്ടതിനാല്‍ ശ്രീജേഷ് മരിക്കുകയായിരുന്നു. യുവാവിന്റെ മരണത്തിന് കാരണക്കാരനായ ഷിബുവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ രാത്രി  10. 30 ഓടെയാണ് അപകടം സംഭവിച്ചത്. കല്‍പ്പറ്റ ടൗണില്‍ മുനിസിപ്പല്‍ ഓഫീസിന് സമീപം വെച്ച് ശ്രീജേഷിനെ സുമോ ഇടിച്ചിടുകയായിരുന്നു. എന്നാല്‍ ചോരവാര്‍ന്നുകിട്‌നന സ്രീജേഷിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ സുമോയിലുണ്ടായിരുന്നവര്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്  ഗുരുതരമായി പരുക്കേറ്റ  ശ്രീജേഷിനെ ആശപത്രിയില്‍ എത്തിക്കാന്‍ ആ വഴി പോയി വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഒന്നും തയാറായില്ല . ഈ സമയം ആ വഴി വന്ന കല്‍പ്പറ്റയിലെ എ എം.വി.ഐ മുരുകേശ് തന്റെ കാറില്‍ സമീപത്തെ ഹോട്ടല്‍ തൊഴിലാളികളുടേയും, ചില നാട്ടുകാരുടേയും സഹയത്തോടെ ശ്രീജേഷിനെ കയറ്റി ഉടന്‍ ലീയോ ഹോസ്പിറ്റലില്‍ എത്തിക്കുയായിരുന്നു. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍  ശ്രീജേഷ്  മരണപ്പെട്ടു. മമ്പ് ആ വഴി വന്ന വാഹനങ്ങള്‍ ഒന്നും പരുക്കേറ്റ് കിടക്കുകയായിരുന്ന ശ്രീജേഷിനെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്ന് എഎംവിഐ മുരുകേശ് പറഞ്ഞു. നേരത്തേ എത്തിച്ചിരുന്നൂവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. 

കല്‍പ്പറ്റ പോലീസ് ഇന്ന് നടത്തിയ അന്വേഷണത്തില്‍ സുമോയും െ്രെഡവര്‍ ഷിബുവിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഷിബുവിനെതിരെ ഐപിസി 304 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. ആരെങ്കിലും കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ആ യുവാവ് ജീവിച്ചിരിക്കുമായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാത്ത ഷിബുവും കൂട്ടുകാരും മനസാക്ഷിക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ചെയ്തത്. എന്നാല്‍ മദ്യ ലഹരിയിലായിരുന്നു തങ്ങളെന്നും വാഹനമിടിച്ചയുടന്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഭയന്നിട്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് ഷിബുവും കൂട്ടരും പറയുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹൈവേ റോബറി: സഹായി പിടിയില്‍
  • മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
  • റോഡരികിലെ സൂചന ബോര്‍ഡ് തട്ടി യാത്രികന് ഗുരുതര പരിക്കേറ്റ സംഭവം: അപകടകരമായി ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; ഇയാളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
  • വയനാട് ജില്ലാ വികസന സെമിനാര്‍ നടത്തി
  • കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്!ദുറഹിമാന്‍;പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടു
  • കഞ്ചാവ് മിഠായികളും ഹാന്‍സുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍
  • കടമാന്‍തോട് പദ്ധതി; ആശങ്ക പരിഹരിക്കണം: കെ.എല്‍ പൗലോസ്
  • കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നാളെ വയനാട് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
  • അഞ്ചു കുന്നിലെ ഭക്ഷ്യവിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 40 കഴിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show