ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;സഹയാത്രികന് ഗുരുതര പരുക്ക്

മാനന്തവാടി:മാനന്തവാടി പീച്ചങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയായ പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് ടോമിയുടെ മകന്‍ അലോയ്‌സ് ടി ജോസ് (21) ആണ് മരിച്ചത്. സഹയാത്രികനും സഹപാഠിയുമായ കാവുമന്ദം എച്ച്.എസ് ചക്കാലക്കുന്നേല്‍ സണ്ണിയുടെ മകന്‍ അനൂപ് (20) നെ ഗുരുതര പരുക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം.അലോയിയുടെ മാതാപിതാക്കള്‍ ഇസ്രായേലിലാണ്. മീനങ്ങാടിയില്‍ അമ്മയുടെ വീട്ടിലാണ് അലോയ് താമസിച്ച് വന്നിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍