വയനാടിന് പുതിയ എസ്.പി;മഞ്ജുനാഥ് ഐ.പി.എസ് വയനാട് ജില്ല പോലീസ് മേധാവി

കല്‍പ്പറ്റ:വയനാട് ജില്ലാ പോലീസ് മേധാവിയായി എച്ച്. മഞ്ജുനാഥ് ഐ പിഎസിന് വീണ്ടും ചുമതല. നിലവില്‍ ടെലികമ്മ്യൂണിക്കേഷന്‍ പോലീസ് സൂപ്രണ്ടായി സേവനം ചെയ്യുന്ന മഞ്ജുനാഥ് ഇത് രണ്ടാം തവണയാണ് വയനാട് എസ്.പിയായി ചുമതലയേല്‍ക്കുന്നത്. 2013 ഡിസംബര്‍ 27 മുതല്‍ 2014 ഫെബ്രുവരി 19 വരെ രണ്ട് മാസത്തോളം മഞ്ജുനാഥ് വയനാട് എസ്.പിയായിരുന്നു. നിലവിലെ എസ്.പി ആര്‍ കറുപ്പസാമി ഐപിഎസിനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അഡി.അസി.ഐ ജിയായാണ് നിയമിച്ചിട്ടുണ്ട്. ഇന്നലെയാണ് സംസ്ഥാനത്തെ ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍