പിക്കപ്പ് ജീപ്പ് കാറില്‍ ഇടിച്ച ശേഷം കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്.

ആറാം മൈല്‍:ബത്തേരിയില്‍ നിന്ന് കേടായ സ്‌കൂട്ടര്‍ കയറ്റി ഇരിട്ടിയിലേക്കു പോകുകയായിരുന്ന പിക്കപ്പ് ജീപ്പാണ് മുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചത്. ഇന്ന്‌രാത്രി 7.30 നോടു കൂടി ആറാം മൈല്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് ജീപ്പിന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന ഇരിട്ടി ഇടപ്പുഴ സ്വദേശികളായ ബെന്നി, ജിജോ, ജോണ്‍ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു' . മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്. ആര്‍.ടി.സി. ബസില്‍ ആണ് പിക്കപ്പ് ജീപ്പ് ഇടിച്ചത്. മുന്നില്‍ പോകുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ പിക്കപ്പ് ജീപ്പ് കാറില്‍ ഇടിക്കുകയും അതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട പിക്കപ്പ് ബസില്‍ ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികള്‍ ഓപ്പണ്‍ ന്യൂസറെ അറിയിച്ചു.കാറിലും, ബസിലുമുള്ളവര്‍ക്കാര്‍ക്കും പരുക്കില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍