വീണ്ടും വാഹനാപകടം..! കെ എസ് ആര്‍ ടി സി ബസും , ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ;22 പേര്‍ക്ക് പരുക്ക്

മാനന്തവാടി:വയനാട് ജില്ലയില്‍ വീണ്ടും കെ എസ് ആര്‍ ടി സി ബസ്സപകടം. പറശ്ശിനികടവില്‍ നിന്നും ബത്തേരിക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും, എതിരെ വന്ന ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ െ്രെഡവര്‍ മരിച്ചു. തൃശിലേരി കല്ലൂരേത്ത് ജേക്കബ്ബ് അന്നമ്മ ദമ്പതികളുടെ മകന്‍ ജിജോ ജേക്കബ്ബ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ പേര്യ വരയാലില്‍ വെച്ചായിരുന്നു അപകടം. ബസ്സില്‍ െ്രെഡവറും , കണ്ടക്ടറുമടക്കം 49 യാത്രക്കാര്‍ ഉണ്ടായിരുന്നതില്‍ 22 പേര്‍ക്ക് പരുക്കുണ്ട്. ആരുടേയും പരുക്ക് സാരമുള്ളതല്ല.
പരുക്കേറ്റവരുടെ പേര് വിവരങ്ങള്‍:
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ രാജേഷ് (44) ഏരിയപ്പള്ളി പുല്‍പ്പള്ളി,ഷൈജു(37) കണ്ണൂര്‍,സിനാന്‍(12) ദ്വാരക,അസ്ലം(24) പേരിയ,ഷഹീര്‍ (25) പേരിയ,മോഴ്‌സി (49) പേരിയ,യൂസഫ് (61) പേരിയ,സിനീഷ്(36) കോട്ടത്തറ,ബാബു(34)പേരിയ,പ്രസൂല(59) ബീനാച്ചി,സെലീന (53) ആലാറ്റില്‍,പി.ഒ ഗോവിന്ദന്‍(59) ബത്തേരി,ഓമന (56) പെരളശ്ശേരി,രാജശ്രീ(56) പെരളശ്ശേരി,പുഷ്പ(34) ബെരക്കുപ്പ,ഋതിക(34)ബൈരക്കുപ്പ,അംബ്ിക(25)പേരിയ,റീനജോണ്‍(47)കോളയാട്,ഷേര്‍ളി(49)കോളയാട്,ജോസഫ്(49)ഇരുമനത്തൂര്‍ പേരിയ,അലീമ(60)പേരിയ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍