OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പരസ്യപ്രചാരണം നാളെ അവസാനിക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;

  • Kalpetta
20 Apr 2019

കല്‍പ്പറ്റ:ഏപ്രില്‍ 23ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു വയനാട് ജില്ല ഒരുങ്ങി. പരസ്യപ്രചാരണം ഏപ്രില്‍ 21ന് വൈകിട്ട് ആറിന് അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്ത് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്‌കെഎംജെ, എസ്ഡിഎംഎല്‍പി സ്‌കൂളുകളിലാണ് കമ്മീഷന്‍ ചെയ്ത ബാലറ്റ് യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളും സൂക്ഷിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഏപ്രില്‍ 22ന് രാവിലെ എട്ടിന് പോളിങ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ജില്ലയില്‍ 215 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബൂത്തുകളിലേക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനുള്ള വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സേനകളുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനവും ക്രമീകരിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show