തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ;ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്

ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്) സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ട്വിറ്ററിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പ സമയത്തിനുള്ളില്‍ ബിജെപി ജില്ല അധ്യക്ഷന്‍ സജിശങ്കറും, ബിഡിജെഎസ് നേതാക്കളും സംയുക്തമായി കല്‍പ്പറ്റയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകും.
ബിഡിജെഎസ് അധ്യക്ഷനാണ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും മകനാണ് അമ്പതുകാരനായ തുഷാര്‍. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ്, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍, എസ്എന്‍ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി, കണിച്ചുകുളങ്ങര ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു.
1996 ല്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലക്കാരനായാണ് പൊതുരംഗത്തേക്കുള്ള തുഷാരിന്റെ കടന്നുവരവ്. അന്ന് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് യൂണിയന്‍, ശാഖാ ഭാരവാഹികളെ കണ്ട് തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു.സ്വാമി ശാശ്വതീകാനന്ദയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂത്ത്മൂവ്‌മെന്റിന്റെ ചെയര്‍മാനായിഅയിത്തത്തിനെതിരെ ശിവഗിരിയില്‍ നിന്ന് ഗുരുവായൂരിലേക്ക് തുഷാറിന്റെ നേതൃത്വത്തില്‍ നടന്ന ജാഥ ശ്രദ്ധേയമായി.മലബാറില്‍ യോഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് മലബാര്‍ മേഖലയില്‍ യോഗത്തിന് വലിയ വളര്‍ച്ച നേടാനായത്.തുടര്‍ന്ന് എസ്എന്‍ഡിപി യോഗത്തിന്റെ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം അംഗവുമായി പിന്നാക്ക ക്ഷേമ വികസന വകുപ്പ് രൂപീകരിക്കുന്നതിന് നേതൃപരമായ ഇടപെടല്‍ വഹിച്ചു.വിദ്യാഭ്യാസ യോഗ്യത: ബിസിനസ് മാനേജ്‌മെന്റ്ബിരുദം. ഭാര്യ: ആഷാ തുഷാര്‍. മക്കള്‍: ദേവ് തുഷാര്‍, ദേവികാ തുഷാര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍