OPEN NEWSER

Monday 05. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം: നിരീക്ഷണം ശക്തമാക്കി

  • Kalpetta
23 Mar 2019

പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായി നിരീക്ഷിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങള്‍ക്കുളള നിയമവ്യവസ്ഥകള്‍ സോഷ്യല്‍ മീഡിയക്കും ബാധകമാണ്. സംയുക്ത പ്രൊജക്ടുകള്‍ (വിക്കിപീഡിയ),ബ്ലോഗുകള്‍, മൈക്രോ ബ്ലോഗുകള്‍ (ട്വിറ്റര്‍), കണ്ടെന്റ് കമ്മ്യൂണിറ്റികള്‍ (യൂ ട്യൂബ്), സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റ് (ഫേസ്ബുക്ക്), വിര്‍ച്വല്‍ ഗെയിം വേള്‍ഡ് (വാട്ട്‌സ്ആപ്പ്, മൊബൈല്‍ ആപ്ലിക്കേഷന്‍) തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോഷ്യല്‍ മീഡിയ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇലക്‌ട്രോണിക് മീഡിയയില്‍ തെരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനുള്ള മുന്‍കൂര്‍ അനുമതി നിബന്ധന സോഷ്യല്‍ മീഡിയക്കും നിര്‍ബന്ധമാണ്.  ഇന്റര്‍നെറ്റ് മാധ്യമങ്ങളിലോ, സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകളിലോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പരസ്യം നല്‍കുന്നതിന് ജില്ലാതലത്തിലുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. സ്ഥാനാര്‍ത്ഥി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ സൂക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവില്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യത്തിന്റെ ചെലവും ഉള്‍പ്പെടുത്തും.  സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 9446257346 (പി.എം കുര്യന്‍, മാതൃക പെരുമാറ്റ ചട്ടം ചാര്‍ജ് ഓഫീസര്‍) എന്ന നമ്പറില്‍ തെളിവ് സഹിതം അറിയിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഏതെങ്കിലും സ്ഥാനാര്‍ത്ഥിയേയോ പാര്‍ട്ടിയേയോ പാര്‍ട്ടി നേതാക്കളേയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഇടപെടലുകളും വോട്ട് പിടുത്തവും കുറ്റകരമാണ്.  ഇത്തരത്തിലുള്ള പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം നൂറ് സീറ്റ്: കെ സി വേണുഗോപാല്‍
  • മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
  • കെപിസിസി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ്; ദ്വിദിന ക്യാമ്പ് ജനുവരി 4,5 ന് വയനാട്ടില്‍ നടക്കും
  • ചന്ദന കേസിലെ പ്രതികളെ അതിസാഹസിയമായി പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show