അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം ; ഓട്ടോഡ്രൈവറായ പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ച ഓട്ടോ െ്രെഡവര്‍ കൂടിയായ പാസ്റ്ററെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ മഞ്ഞൂറ തേക്കിലകാട്ടില്‍ ചാക്കോ എന്ന മനോജ് (41)നെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായ് ഇയ്യാള്‍ നാലും,ഏഴും വയസ്സുള്ള അഞ്ച് കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. ലൈംഗികപരമായ ഉദ്ദേശത്തോടെ കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചൂവെന്നതാണ് പരാതി. പ്രതിക്കെതിരെ അഞ്ച് പോക്‌സോ കേസുകളാണ് പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര്‍ ചെയ്തത്.പീഡനവിവരം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതര്‍ വഴി ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കുട്ടികളുെട മൊഴിരേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ നാളെ കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍