വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാകേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാകേരി താഴത്തങ്ങാടി കക്കടം ബഷീറിന്റെയും സുഹറയുടേയും മകന്‍ ഫാസില്‍ (29) ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച വാകേരി താഴത്തങ്ങാടിയില്‍ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഫസീല. പരേതയായ ഫസ്‌ന. സംസ്‌ക്കാരം നാളെ (ഫെബ്രുവരി 13) വാകേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍