കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

മാനന്തവാടി തലശ്ശേരി റൂട്ടില്‍ വരയാല്‍ നല്‍പ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്.മാനന്തവാടിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന തലശ്ശേരി സ്വദേശികളായ രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.റോഡില്‍ നിന്നും നിയന്ത്രണം വിട്ട ഇന്നോവ കാര്‍ താഴ്ചയിലുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍