ബാവലിയില്‍ വന്‍ കഞ്ചാവ് വേട്ട ;30 കിലോ കഞ്ചാവ് പിടികൂടി; സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയില്‍ ;പ്രതിയെ കിട്ടിയില്ല

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും ബാവലി ചെക് പോസ്റ്റ് മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥര്‍ പിടികൂടി. ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്‍ലിജന്‍സും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് സ്‌ക്വാഡ് സി.ഐ യും സംഘവും ഇന്റലിജന്‍സ് വിഭാഗവും കാട്ടിക്കുളം ബാവലി റോഡില്‍ പരിശോധന നടത്തുന്നതിനിടയില്‍ കഞ്ചാവുമായി വാഹനത്തില്‍ വന്നവര്‍ വാഹനം ചേകാടി റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ണ്ടര കിലോയുടെ 12 പാക്കറ്റുകളിലായി, സീറ്റിലും ഡിക്കിയിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം ബൈരക്കുപ്പ ആനമാളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ വാഹനത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ബൈരക്കുപ്പ, ആനമാളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതെന്ന വിവരം നേരത്തെ തന്നെ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമായി നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം 600 ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ രണ്ടു പേരുടെ പേരില്‍ എക്‌സൈസ് സ്‌ക്വാഡ് ടീം കേസെടുത്തിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. സുനില്‍, പി.ജി. രാധാകൃഷ്ണന്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍