ആദിവാസി വയോധിക ദമ്പതികള്‍ക്ക് വീട് ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത; അധികൃതര്‍ക്ക് നോട്ടീസയക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി ഉത്തരവ്

പുല്‍പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്നു താഴെകാപ്പ് പണിയ കോളനിയിലെ വെളുക്കന്‍കുങ്കി ദമ്പതികള്‍ക്ക് വാസയോഗ്യമായ വീട് ലഭിക്കുന്നതിനായുള്ള കാത്തരിപ്പുമായി ബന്ധപ്പെട്ട് ജനുവരി 2 ന് ഓപ്പണ്‍ ന്യൂസറില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഐ.ടി.ഡി .പി പ്രൊജക്ട് ഓഫീസര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷിയാക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) കെപി സുനിത സ്വമേധയാ പരാതിയായി സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഈ പരാതി 25.1.19 ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നതാണ്.
വാസയോഗ്യമായ വീടിനുവേണ്ടി വര്‍ഷങ്ങളായി നടത്തുന്ന പ്രയത്‌നം സഫലമാകാത്തതിലുള്ള വേദനയിയിലും അമര്‍ഷത്തിലുമുള്ള കുങ്കിയുടെയും, ഭര്‍ത്താവ് വെളുക്കന്റേയും ദുരവസ്ഥയാണ് ജനുവരി 02ന് ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തായായി നല്‍കിയത്. മധ്യവയസ് പിന്നിട്ട ആദിവാസി ദമ്പതികളാണ് വെളുക്കനും കുങ്കിയും. വെളുക്കന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടമായിരിക്കയാണ്. കൂലിപ്പണിക്കു പോകാന്‍ കഴിയില്ല. മക്കള്‍ ഉണ്ടെങ്കിലും മറ്റിടങ്ങളിലാണ് താമസം. കുങ്കിയുടെ അധ്വാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്.
പ്ലാസ്റ്റിക് ഷീറ്റ് പുതച്ചതും ഭിത്തികള്‍ ഇല്ലാത്തതുമായ ഷെഡിലാണ് വര്‍ഷങ്ങളായി വെളുക്കനും കുങ്കിയും താമസം. സര്‍ക്കാര്‍ സഹായത്തോടെ പതിറ്റാണ്ടുകള്‍ മുമ്പ് നിര്‍മിച്ച വീട് കാലപ്പഴക്കംമൂലം നിലം പൊത്തിയപ്പോഴാണ് തട്ടിക്കൂട്ടിയ ഷെഡില്‍ ദമ്പതികള്‍ താമസമാക്കിയത്. ഇതിനു പിന്നാലെ തുടങ്ങിയതാണ് പുതിയ വീടിനുള്ള ശ്രമം. താഴെക്കാപ്പ് കോളനിയില്‍ വാസയോഗ്യമായ വീടില്ലാത്ത ഏതാനും കുടുംബങ്ങളില്‍ ഒന്നാണ് കുങ്കിയുടേത്. പുതിയ വീട് അനുവദിക്കണമെന്ന ആവശ്യം ഊരുകൂട്ടവും ഗ്രാമസഭയും അംഗീകരിച്ചതാണെന്നു കുങ്കി പറയുന്നു.പഞ്ചായത്തില്‍ അപേക്ഷയും വച്ചതാണ്. എങ്കിലും പഞ്ചായത്തിലെ പട്ടികവര്‍ഗ ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയില്‍ കുങ്കിയുടെ പേരില്ല. പുരയുടെ കാര്യം പഞ്ചായത്ത് മെംബറോടു തിരക്കുമ്പോള്‍ പാസായി വരട്ടെ എന്നാണ് പല്ലവി. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയാക്കി പൊതുസമൂഹത്തിന് മുന്നിലേക്ക് നല്‍കിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) കെപി സുനിത സ്വമേധയാ പരാതിയായി സ്വീകരിക്കുകയും വിഷയത്തിന്റെ നിചസ്ഥിതി മനസിലാക്കുന്നതിലേക്കായി ബന്ധപ്പെട്ട അധികൃതരായ ഐ.ടി.ഡി .പി പ്രൊജക്ട് ഓഫീസര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷിയാക്കി നോട്ടസ് അയക്കാന്‍ ഉത്തരവിടുകയുമായിരുന്നു. പ്രസ്തുത പരാതി ജനുവരി 25ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നതാണെന്നും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അധികൃര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍