ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു ;സഹയാത്രികന് സാരമായ പരുക്ക്

ചൂതുപാറ ആലിലക്കുന്ന് നാരായണ നിവാസ് ബാലസുബ്രഹ്മണ്യന്റെ മകന്‍ മഹേഷ് (20) ആണ് മരിച്ചത്.സഹയാത്രികനായ ഗോകുല്‍ (16) നെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൂതാടി ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം. തുടര്‍ന്ന് കേണിച്ചിറ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആദ്യം ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് ബേബി മെമ്മോറിയലിലേക്ക് കൊണ്ടു പോയെങ്കിലും ഏഴരയോടെ മഹേഷ് മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍