താമരശ്ശേരി ചുരം രണ്ടാം വളവില്‍ പിക്കപ്പ് മറിഞ്ഞു.

താമരശ്ശേരി ചുരം രണ്ടാം വളവില്‍ നിയന്ത്രണം വിട്ട പിക്കപ്പ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറുടെ കൈ ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെയുണ്ടായ കനത്ത മഴയും അമിതവേഗതയുമാണ് അപകടത്തിനു കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പയ്യോളിയില്‍ നിന്നും വയനാട്ടിലേക്ക് ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍