റിസോര്‍ട്ടിലെ കൊലപാതകം; പ്രതികള്‍ കസ്റ്റഡിയില്‍?

കല്‍പ്പറ്റ മണിയങ്കോട് വിസ്പര്‍ വുഡ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാരന്‍ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ നെബു വിന്‍സെന്റ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ പോലീസ് വലയിലായതായി സൂചന. മീനങ്ങാടി സ്വദേശികളാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതികളിലൊരാളുടെ സ്വകാര്യജീവിതവുമായും, അതോടൊപ്പം സാമ്പത്തികമായും ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പളനിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിസോര്‍ട്ടിലെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയതെന്നാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍