വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

കഴിഞ്ഞ ഒക്ടോബര്‍ 12 ന് കണിയാരത്ത് വെച്ച് ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കുപറ്റി ചികിത്സയിലായിരുന്ന കുഴിനിലം പുത്തന്‍പുര കൊച്ചുമലയില്‍ ജോണി (52) യാണ് മരണപ്പെട്ടത്.അന്നേദിവസം സ്‌കൂട്ടറോടിച്ചിരുന്ന മകന്‍ ജിന്‍സണ്‍ പരുക്കുകളോടെ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.ഭാര്യ:ഫിലോമിന.മക്കള്‍:ബെറ്റി,ലിന്‍സി,സോണി,സോജന്‍, ജിന്‍സണ്‍.മരുമക്കള്‍:റിനീഷ്,വിനീഷ്.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം ചൂട്ടക്കടവ് പൊതു ശ്മശാനത്തില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍