തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ;അനില്‍കുമാറിന്റെ മരണം കൊലപാതകമെന്ന് മാവോയിസ്റ്റ് ലഘുലേഖ

തലപ്പുഴ നാല്‍പ്പത്തിനാല്‍ ടൗണില്‍ മാവോയിസ്റ്റുകളെത്തിയതായി നാട്ടുകാര്‍. മൂന്ന് വനിതകളടക്കം ആറംഗ സംഘമെത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ നാട്ടുകാര്‍ക്ക് ലഘുലേഖ വിതരണം ചെയ്തതായും, പരിസങ്ങളില്‍ പതിച്ചതായും നാട്ടുകാര്‍. അനില്‍കുമാറിന്റെ മരണം ആത്മഹത്യയല്ലകൊലപാതകമാണെന്നും, വാസുവിനെ വിചാരണചെയ്ത് ശിക്ഷിക്കണമെന്നും, സഹകരണ ബാങ്കുകളും, സിപിഎമ്മും ചേര്‍ന്ന് നടത്തുന്ന കര്‍ഷക ദ്രോഹത്തിനെതിരെ സംഘം ചേരണമെന്നും, തിരിച്ചടിക്കണമെന്നും ലഘുലേഖയില്‍ വ്യക്തമാക്കിയിരിക്കുന്നു. സിപിഐ (മാവോയിസ്റ്റ് ) കബനി ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖയുള്ളത്.
ഇന്ന് വൈകുന്നേരമാണ് ആറംഗസംഘം തലപ്പുഴ നാല്‍പ്പതിനാലിലെത്തിയത്. പ്രദേശവാസികളിലധികവും സമീപത്തെ പള്ളിയില്‍ മഗ് രീബ് നിസ്‌കാരത്തിനായി പോയസമയത്താണ് സംഭവം. മുദ്രാവാക്യം വിളിച്ച സംഘം നാട്ടുകാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും മറ്റും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ലഘുലേഖകളിലും പോസ്റ്ററുകളിലും അനില്‍കുമാറിന്റെ മരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അനില്‍കുമാറിന്റെ മരണം ആത്മഹത്യയല്ലകൊലപാതകമാണെന്നും, വാസുവിനെ വിചാരണചെയ്ത് ശിക്ഷിക്കണമെന്നും, സഹകരണ ബാങ്കുകളും, സിപിഎമ്മും ചേര്‍ന്ന് നടത്തുന്ന കര്‍ഷക ദ്രോഹത്തിനെതിരെ സംഘം ചേരണമെന്നും, തിരിച്ചടിക്കണമെന്നും ലഘുലേഖയില്‍ വ്യക്തമാക്കിയിരിക്കുന്നു. എല്ലാ അധികാരവും കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സായുധ കാര്‍ഷിക വിപ്ലവ പാതയില്‍ അണിനിരക്കാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9847373154