OPEN NEWSER

Monday 02. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചരിത്രം പറയാന്‍ 'തരിയോട്'

  • Mananthavadi
01 Dec 2018

 

ചരിത്രശേഷിപ്പുകളേറെയുള്ള മലബാറിലെ അതിപുരാതന പട്ടണങ്ങളിലൊന്നായ വയനാട്ടിലെ തരിയോടിന്റെ ചരിത്രം പറയുന്ന 'തരിയോട്' എന്ന ഡോക്യുമെന്ററി ഫിലിം അണിയറയില്‍ പുരോഗമിക്കുന്നു.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസാണ്. അഞ്ചു വര്‍ഷത്തെ അന്വേഷണപഠനങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തരിയോടിലും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രവും,ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളുമാണ് ഈ ചരിത്ര ഡോക്യുമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം. കൂടാതെ സ്വര്‍ണ്ണ ഖനനം നാടിന്റെ വികസനത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഖനന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളും ഈ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്.ഒരുപറ്റം യുവാക്കളാണ് ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ അണിയറയിലുള്ളത്. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസാണ്. അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍, മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ അന്വേഷണപഠനങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വായനാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ മലപ്പുറം, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലുമായി ഉടന്‍ ചിത്രീകരണം പൂര്‍ത്തിയാകും. ചില ദേശീയഅന്തര്‍ദേശീയ ചലച്ചിത്ര മേളകളിലൂടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.          

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രാസ ലഹരിയുമായി യുവാവ് അറസ്റ്റില്‍
  • എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show