മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നവംബര്‍ 29 ന്
മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം 29 ന് വ്യാഴം രാവിലെ 9 മണി മുതല്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം ഉച്ചക്ക് 2 മണി വരെ മാനന്തവാടിയിലെ അംഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുടക്കമായിരിക്കും.യോഗത്തില്‍ വെച്ച് വ്യാപാരികളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും യോഗത്തില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.മഹാപ്രളയം വന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കും കുറിക്കും. വ്യാപാരിക്ക് ആരോഗ്യ പരിരക്ഷാ പദ്ധതിയും മരണാനന്തര ആനുകൂല്യവും ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്കും തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ അംഗങ്ങള്‍ക്കും ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും അന്നേ ദിവസം നിര്‍വഹിക്കും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും യോഗത്തില്‍ അവതരിപ്പിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വാസുദേവന്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യും
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍