വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ:'കേരളം പിന്നോട്ടല്ല മുന്നോട്ട് തന്നെ' എന്ന മുദ്രാവാക്യത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിനി വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനി മുന്നേറ്റമെന്ന പേരില്‍ കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിച്ചു.എസ്. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിന്‍ഷാദാസ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം കവ്യാഞ്ചന അധ്യക്ഷയായിരുന്നു.ഭക്തിയുടെ മറവില്‍ സംഘപരിവാറുകാര്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും സ്ത്രീസമത്വത്തേയും സ്യാതന്ത്യത്തേയും ചോദ്യം ചെയ്യുകയാണെന്നും,കേരളത്തിന്റെ ചിന്തിക്കുന്ന യുവത്വവും വിദ്യാര്‍ത്ഥിനികളും സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണത്തേ ചെറുത്ത് തോല്‍പ്പിച്ച് മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയുള്ള സമൂഹത്തേ ശ്രിഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കണമെന്നും പരിപാടി ആഹ്യാനം ചെയ്തു.എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി,നീരദ എന്നിവര്‍ സംസാരിച്ചു കെ ആര്‍ ആര്യ സ്വാഗതവും അന്‍സുല മാത്യു നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍