ശിശുദിന റാലി നടത്തി
നെഹ്‌റുവിന്റെ ദീപ്ത സ്മരണകളുണര്‍ത്തി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടത്തി. ശിശുദിന റാലി മാനന്തവാടി എ.എസ്.ഐ. മോഹന്‍ ദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് റ്റി. എം. ഓമന ശിശുദിന സന്ദേശം നല്‍കി. എസ്.പി.സി. കേഡറ്റുകള്‍, ജെ.ആര്‍.സി. വിദ്യാര്‍ത്ഥികള്‍, എല്‍.പി., യു.പി. വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. സിവില്‍ പോലീസ് ഓഫീസര്‍ അജിഷ സുരേഷ്, ബീന മാത്യു, സംഗീത, സിന്ധു, ഡയാന എം.സി., ജെസി വര്‍ഗീസ്, ജോര്‍ജ് എം.ജെ., സി.പി.ഒ. മാരായ ഐ.വി. തോമസ്, സെബു എം.എസ്. എന്നിവര്‍ നേതൃത്വം നല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍