വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണം:
കല്‍പ്പറ്റ സംസ്ഥാനത്തുണ്ടായ മഹാപ്രളയവും വ്യാപകമായ ഉരുള്‍പൊട്ടലും കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും തകര്‍ത്തിരുന്നു. പൂര്‍ണ്ണമായും കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന വയനാടന്‍ ജനതയെ കൈ പിടിച്ച് ഉയര്‍ത്തുന്നതിന് വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് നടപ്പിലാക്കണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ആവശ്യപെട്ടു. പുതിയ വയനാട് ജില്ലാ ഭാരവാഹികളായി എന്‍.പി. സുജിത് (പ്രസിഡണ്ട്), എന്‍. ടി. സന്തോഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍