ശിശുദിനം ആഘോഷിച്ചു

ദ്വാരക എ.യു.പി. സ്‌കൂളില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി നിര്‍മല്‍ മാത്യു ശിശുദിന സന്ദേശം നല്‍കി. സ്പീക്കര്‍ മെറിന്‍ ബിന്‍ ഗ്രെയ്‌സ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേഘ ജോയി സ്വാഗത ഭാഷണം നടത്തി. വിവിധ മത്സര വിജയികള്‍ക്ക് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഫാദര്‍ പോള്‍ വാഴപ്പള്ളി സമ്മാനങ്ങള്‍ നല്‍കി. ചൈല്‍ഡ് റിപ്പോര്‍ട്ടറായി തിരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഞ്ജന സുരേഷ് ആശംസകള്‍ അറിയിച്ചു. അക്ഷജ് കെ ജോണി നന്ദി അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ അണിനിരന്ന വര്‍ണശബളമായ റാലിക്ക് വാര്‍ഡ് മെമ്പര്‍ സുബൈദ പുളിയോടിയില്‍, എച്ച്. എം. ശ്രീ. സജി ജോണ്‍, പി.റ്റി.എ. പ്രസിഡണ്ട് ശ്രീ. മനു കുഴിവേലി, എം.പി.റ്റി.എ. പ്രസിഡണ്ട് ശ്രീമതി ഷീജ മാത്യു, വൈസ് പ്രസിഡണ്ട് ശ്രീ. തോക്കന്‍ മമ്മൂട്ടി, എം.പി.എ. വൈസ് പ്രസിഡണ്ട് ശ്രീമതി മിനി സജി, എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍