പൊടിശല്യത്തില്‍ നിന്നും താല്‍ക്കാലിക രക്ഷയൊരുക്കി യുവ കൂട്ടായ്മ
തരുവണ നിരവില്‍പുഴ റോഡിലെ പൊടിശല്യത്തില്‍ നിന്നും താല്‍ക്കാലിക രക്ഷ നേടാന്‍ യുവാക്കളുടെ നേതൃത്വത്തില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു. കിണറ്റിങ്ങല്‍ സിറ്റിസണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, അക്ഷര ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്. കേരളപ്പിറവി ദിനത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്കുള്ള പ്രതിഷേധവുമായി ഈ മാസ്‌ക് വിതരണം. മാസ്‌ക് വിതരണത്തിന് അബ്ദുള്‍ റസാഖ്, ജലീല്‍ എ.വി., നൗഫല്‍ വി.പി., റഷീദ്, അനസ് എ. ഹബീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍