ബത്തേരി ഉപജില്ലാ കലോത്സവം; മീനങ്ങാടിക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

പുല്‍പ്പള്ളി വിജയാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മീനങ്ങാടി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 215 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 159 പോയന്റും നേടി ഇരുവിഭാഗത്തിലും ഒന്നാമതെത്തി. 77 പോയന്റോടെ സംസ്‌കൃതോത്സവത്തിലും മീനങ്ങാടി തന്നെയാണ് ജേതാക്കളായത്. 55 പോയന്റോടെ അറബിക് കലോത്സവത്തില്‍ റണ്ണര്‍ അപ്പ് കിരീടവും കരസ്ഥമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന വിദ്യാലയത്തിനുള്ള കല്ലട മാധവന്‍ മെമ്മോറിയല്‍ ട്രോഫി സ്‌കൂളിന് ലഭിച്ചു.സ്‌കൂള്‍ കലോത്സവം, കായിക മേള, ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്രമേള എന്നിങ്ങനെ ബത്തേരി ഉപജില്ലാ തലത്തിലെ പ്രധാന മേളകളിലെല്ലാം ഓവറോള്‍ കീരീടം നേടിയ സ്‌കൂളിലെ താരങ്ങളെ പിടിഎ യുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്ത യോഗം അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍, നാരായണന്‍, കെ.ടി. ബിനു, ടി.എം. ഹൈറുദ്ദീന്‍, മിനി സാജു, ഡോ. ബാവ കെ. പാലുകുന്ന്, ബി. ബിനേഷ്, ജയരാമന്‍,ശിവകല, കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍