സ്വകാര്യ ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അമ്പലവയല്‍ ചിറക്കല്‍ ശ്രീധറിന്റെ മകന്‍ വിഷ്ണു ശ്രീധര്‍ (20) ആണ് മരിച്ചത്.സഹയാത്രികനായ വടുവഞ്ചാല്‍ മുതുകാട്ടില്‍ സബ്രഹ്മണ്യന്റെ മകന്‍ അസുന്‍ (19) നെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഇന്ന് വൈകുന്നേരം പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ ഇരുളത്തിന് സമീപമാണ് അപകടം നടന്നത്.ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ ബത്തേരിയിലേക്ക് സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയായിരുന്നു.വിഷ്ണുവും,അസുനും സഞ്ചരിച്ച സ്‌ക്കൂട്ടര്‍ പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെഹിയോന്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.