പടിഞ്ഞാറത്തറയില്‍ വീണ്ടും മാവോ വാദികള്‍.

പടിഞ്ഞാറത്തറ; ബപ്പനം അംബേദ്കര്‍ കോളനിയില്‍ സായുധരായ നാലംഗ മാവോവാദി സംലമെത്തി.തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് വനത്തിനോട് ചേര്‍ന്നു കിടക്കുന്ന മുതിര അമ്മദിന്റെ വീട്ടിലും തൊട്ടുത്ത കോളനിയിലെ ബാലന്റെ വീട്ടിലും മാവോവാദികളെത്തിയത്.ഒരു സ്ത്രീയുള്‍പ്പെടെയുള്ള സംഘമാണ് പട്ടാള വേഷമണിഞ്ഞെത്തിയത്.അമ്മദിന്റെ വീട്ടില്‍ ഇവര്‍ മൂന്ന് മണിക്കൂറോളം ചിലവഴിച്ചു.ഒരാളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് മൂന്ന് പേര്‍ വീട്ടുകാരുമായി സംസാരിച്ചത്. പ്രദേശത്തെ ചില കച്ചവടക്കാരെക്കുറിച്ചന്വേഷിക്കുകയും തൊട്ടടുത്ത കടയില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങിനല്‍കാനാവശ്യപ്പെടുകയും ചെയ്തു.ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് കിലോയോളം അരിയും മറ്റ ്‌സാധനങ്ങളും ഭക്ഷണവും ഇവര്‍ പൊതിഞ്ഞെടുത്തു കൊണ്ടു പോയി.പിന്നീടാണ് ബാലന്റെ വീട്ടിലെത്തിയത്.ഇവിടെ നിന്നും ഒരു മണിക്കൂറോളം ടെലിവഷന്‍ കണ്ട ശേഷമാണ് അരി,പയര്‍, മുതിര,പഞ്ചസാര,ചായപ്പൊടി തുടങ്ങിയ സാധനങ്ങളുമെടുത്ത സംഘം കാട്ടിലേക്ക് മറഞ്ഞത്. രാത്രിയില്‍ വിവരം പുറത്തറിയിക്കരുതെന്നും രാവിലെ അറിയിച്ചോളാനും സംഘം വീട്ടുകാരോട് പറഞ്ഞിരുന്നു.മാവോ അനുകൂല ലഘുലേഖകള്‍ സംഘം ബാലന്റെ വീട്ടില്‍ നല്‍കുകയുണ്ടായി്.പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷനിലെ ലാന്റ് ഫോണ്‍ തകരാറിലായതിനാല്‍ രാവിലെ ഒരു പോലീസുകരാന്റെ മൊബൈല്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്.കല്‍പ്പറ്റ ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി.മൂന്ന് ദിവസം മുമ്പ് പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന തരിയോട് കരിങ്കണ്ണി എസ്‌റ്റേറ്റില്‍ മാവോ സംഘമെത്തിയിരുന്നു.പോലീസ് യു എ പി എ പ്രകാരം കേസെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍