ചുണ്ടിനും ഗ്ലാസിനുമിടയില്‍ തിരികെ ലഭിച്ച ജീവിതം..! രക്ഷപ്പെട്ടെങ്കിലും വിതുമ്പലടക്കാന്‍ കഴിയാതെ ശങ്കരന്‍

ഭാര്യ സഹോദരന്റേയും ബന്ധുക്കളുടേയും അപ്രതീക്ഷിത വിയോഗത്തില്‍ മനസ്സ് നീറികഴിയുമ്പോഴും തന്റെ ജീവിതം തലനാരിഴയ്ക്ക് തിരികെ ലഭിച്ചതിന്റെ അവിശ്വസനീയതയിലാണ് പടിഞ്ഞാറത്തറ പതിനാറാംമൈല്‍ സ്വദേശി ശങ്കരന്‍. മരിച്ച പ്രസാദിന്റെ സഹോദരി പ്രശാന്തിനിയുടെ ഭര്‍ത്താവായ ശങ്കരനും പ്രസാദിന്റേയും, പ്രമോദിന്റെയും കൂടെ മദ്യപിക്കാനായുണ്ടായിരുന്നു. എന്നാല്‍ ആദ്യം മദ്യം കഴിച്ച് അവശതയനുഭവപ്പെട്ട പ്രമോദ് ശങ്കരന്റെ കൈവശമുണ്ടായിരുന്ന മദ്യം തട്ടിക്കളയുകയായിരുന്നു. അവരോടൊപ്പം മരണപ്പെടേണ്ടിയിരുന്ന തനിക്ക് യുവാക്കളുടെ അപ്രതീക്ഷിത വിയോഗം സഹിക്കാവുന്നതിലുമപ്പുറമാണെന്നും ഇതിലുംഭേദം ആ മദ്യംകുടിച്ച് അവരോടൊപ്പം യാത്രയാകുന്നതായിരുന്നൂവെന്നും ശങ്കരന്‍ പറയുന്നു.
പ്രസാദിന്റെ വീട്ടിലാണ് മദ്യപിക്കാന്‍ മൂവരും ഒത്തുചേര്‍ന്നത്. പ്രശാന്തും പ്രമോദും ആദ്യം മദ്യം കഴിച്ചു. ഈ സമയം ശങ്കരന്‍ വെള്ളമെടുക്കാനായി മാറിയതായിരുന്നു. തിരികെ വന്ന് മദ്യം കഴിക്കാനൊരുങ്ങുമ്പോഴേക്കും മദ്യം അകത്ത് ചെന്ന് അവശനായ പ്രമോദ് ശങ്കരന്റെ കൈയ്യില്‍നിന്നും ഗ്ലാസടക്കം തട്ടിക്കളയുകയായിരുന്നൂവെന്ന് ശങ്കരന്‍ പറയുന്നു. മദ്യം കഴിക്കരുതെന്ന് പറഞ്ഞ പ്രമോദ് ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടുപിന്നാലെ പ്രസാദും തളര്‍ന്നുവീണു. ഇതോടെ ശങ്കരന്‍ ബന്ധുക്കളെ വിളിച്ചുകൂട്ടി രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രമോദ് ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും പ്രസാദ് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. പ്രമോദിന്റെ അച്ഛന്‍ തിഗ്‌നായി മരിച്ചതറിഞ്ഞ് പടിഞ്ഞാറത്തറ പതിനാറാംമൈലിലെ വീട്ടില്‍നിന്നും എത്തിയതായിരുന്നു ശങ്കരന്‍. ആ ഒരു ഗ്ലാസിലൊഴിച്ച മദ്യം കുടിച്ചിരുന്നൂവെങ്കില്‍ താനും ഇന്ന് ഭൂമുഖത്തുണ്ടാകില്ലായിരുന്നൂവെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുടംബാഗംങ്ങള്‍ മൂന്ന് പേര്‍ മരിച്ചതോടെ ആ ദുഖം സഹിക്കുന്നതിലും ഭേദം അവരോടൊപ്പംതന്നെ താനും മരിക്കുന്നതായിരുന്നൂ ഭേദമെന്നും ശങ്കരന്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍