ഒടുവില്‍ മുട്ടുമടക്കി..! സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചു

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ നീതി തേടി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ കാരക്കാമല ഇടവക വികാരിയെടുത്ത നടപടി പൂര്‍ണ്ണമായും പിന്‍വലിച്ചു.ഇടവക ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന അടിയന്തിര പാരിഷ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.യോഗം നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി നിരവധി ഇടവക അംഗങ്ങള്‍ തടിച്ചുകൂടിയിരുന്നു.വന്‍ പ്രതിഷേധത്തിന്റെ പശ്ച്ചാത്തലത്തിലാണ് സിസ്റ്റര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍