കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫ് ഉള്‍പ്പെടുത്തില്ല: യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച സാബു രാഷ്ട്രീയ മര്യാദ ലംഘിച്ച് ഇടതുപക്ഷത്തേക്ക് കൂറുമാറി മുനിസിപ്പല്‍ ചെയര്‍മാനായി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ കെ.ജെ ദേവസ്യ പ്രസിഡന്റായുള്ള കേരളാ കോണ്‍ഗ്രസ് (എം)നെ ജില്ലാ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തില്ലെന്ന് സംസ്ഥാന യു.ഡി.എഫിനെ അറിയിച്ചതായി ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളുടെ പേരു വിവരം കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നല്‍കിയിരുന്നതായി നല്‍കിയിരുന്നതായി നേതാക്കള്‍ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍